ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ (ടിഎംസി) അനുനയിപ്പിച്ച് സഖ്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയെ രാഹുല്‍ ഗാന്ധി കാണും.
കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിട്ടുവീഴ്ച ചെയ്തും സഖ്യം സാധ്യമാക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രമം.
ബംഗാളില്‍ പ്രവേശിച്ച രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വെള്ളിയും ശനിയും വിശ്രമമാണ്. ഒഴിവ് സമയത്ത് രാഹുല്‍ മമതയെ കണ്ട് യാത്രയിലേയ്ക്ക് ക്ഷണിക്കും. ഒപ്പം സീറ്റ് വിഭജനകാര്യത്തിലും ചര്‍ച്ച നടത്തും.