മുണ്ടക്കയം: കോരുത്തോട് കോസടിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഒരാള്‍ മരിച്ചു.ബസ് ഡ്രൈവര്‍ രാമകൃഷ്ണൻ ആണ് മരണപ്പെട്ടത്.നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.ഇന്നു പുലര്‍ച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം. മധുരയില്‍ നിന്നു ശബരിമലയിലേക്കു പോകുകയായിരുന്ന ബസില്‍ 25 ഓളം അയ്യപ്പഭക്തരാണുണ്ടായിരുന്നത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

