മാഹി: റോഡിന് കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിംഗ് മില്ലിനടുത്ത കൂവാത്തീന്റവിട സുധീഷ് കുമാര്‍ (49) ആണ് മരിച്ചത്.
വണ്ടിയിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.പരേതരായ കുമാരൻ-രോഹിണി ദന്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു മക്കള്‍: സായന്ത്, സാരന്ത്. സഹോദരങ്ങള്‍: ലീല, പവിത്രൻ, പ്രേമൻ, അജിത, സുധ.

