കോട്ടയം: മേലുകാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്ക്.
ഈരാറ്റുപേട്ട- തൊടുപുഴ റോഡില്‍ ചാലമറ്റത്തില്‍ സമീപം ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
പോണ്ടിച്ചേരിയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിയുകയായിരുന്നു.
മേലുകാവ് പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


