ഭര്‍ത്താവ് തന്നെ എച്ച്ഐവി രോഗ ബാധിതയാക്കിയെന്ന പരാതിയുമായി 27കാരി. ഒരു വര്‍ഷം മുമ്പ് ഡോക്ടറായ ഭര്‍ത്താവ് തനിക്ക് എച്ച്ഐവി ബാധിച്ച സലൈന്‍ നല്‍കിയെന്നാണ് ഭാര്യയുടെ പരാതി. ഹോമിയോ ഡോക്ടറായ ഭര്‍ത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് വിവാഹം കഴിഞ്ഞത് മുതല്‍ ദ്രോഹിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. 2015ലാണ് ഇവര്‍ വിവാഹിതരായത്.
2017 ഒക്ടോബറില്‍ രോഗം വന്നപ്പോള്‍ ഭര്‍ത്താവ് മരുന്നായി സലൈന്‍ നല്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും തനിക്ക് രോഗം വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് എച്ച്ഐവി ഉണ്ടെന്ന് വ്യക്തമായതെന്ന് യുവതി പോലീസില്‍ മൊഴി നല്കി. ഭര്‍ത്താവ് ഇപ്പോള്‍ വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. അയാള്‍ തന്നെയാണ് തന്നെ എച്ച്ഐവി ബാധിതയാക്കിയതെന്നും യുവതി പറയുന്നു.എയ്ഡ്സ് രോഗാണുക്കൾ ശരീരത്തിലുള്ള എല്ലാവർക്കും ആദ്യമേ അല്ലെങ്കിൽ ഉടനെ രോഗലക്ഷണങ്ങൾ തുടങ്ങണം എന്നില്ല,. അതാണ് ഒരു വർഷത്തിന് ശേഷം രോഗാവസ്ഥ ,മനസിലാക്കാൻ സാധിച്ചത്.വിവാഹ മോചനത്തിനായി ഭർത്താവ് തന്നെ കരുതി കൂട്ടി ചതിക്കുവായിരുന്നുവെന്നു യുവതി പറയുന്നു.
തങ്ങള്‍ യുവതിയുടെയും ഭര്‍ത്താവിന്റെയും ര്ക്തം പരിശോധിച്ചുവെന്നും ഇരുവര്‍ക്കും എച്ച്ഐവി ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഗവണ്മെന്റ് റിസേര്‍ച്ച് ഇന്സ്റ്റിറ്റിയൂഷന് പരിശോധനയില്‍ യുവതിക്ക് മാത്രമേ എച്ച്ഐവി പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഭർത്താവിന്റെ മൊഴിയിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.


