ശബരിമല : ശബരിമലയിൽ ദർശനത്തിന് കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വരി വേണമെന്ന ഹൈക്കോടതി നിർദേശം പാലിക്കപ്പെടുന്നില്ല. കഴിഞ്ഞവർഷം ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ വന്ന ദിവസങ്ങളിൽ പ്രത്യേക ക്യൂ ഏറെ ഫലപ്രദമായിരുന്നു. എന്നാൽ ഇത്തവണ ക്യൂ ഇല്ലാത്തത് മൂലം കുട്ടികളും മുതിർന്നവരും തിക്കിലും തിരക്കിലും പെട്ട് ഞെരിയുകയാണ്.

