കണ്ണൂര്‍: നവകേരള സദസ് തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയില്‍. നാല് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്.പയ്യന്നൂര്‍ മണ്ഡല ത്തിലാണ് ആദ്യ സദസ്.പയ്യന്നൂര്‍ ഹോട്ടല്‍ ജുജു ഇന്റര്‍നാഷണലില്‍ യോഗം നടക്കും. യോഗത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്ബ്, കല്യാശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണും.
10ന് പയ്യന്നൂരിലെ പോലീസ് മൈതാനത്ത് ജില്ലയിലെ ആദ്യ നവകേരള സദസ് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് കല്യാശേരിയില്‍ മാടായിപ്പറമ്ബ് പാളയം മൈതാനത്തും വൈകുന്നേരം 4.30 നു തളിപ്പറമ്ബിലെ ഉണ്ടപറമ്ബ് മൈതാനത്തും ആറിന് ശ്രീകണ്ഠാപുരം ബസ്സ്റ്റാന്‍ഡിന് സമീപത്തെ വേദിയിലുമാണ് നവകേരള സദസ്.നവകേരള സദസില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ലഭിച്ചത് 14,600 പരാതികളാണ്. പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാര്‍ പര്യടനം നടത്തും. ഡിസംബര്‍ 24ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് പരിപാടിയുടെ സമാപനം.


