മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പോലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്ത്വിമയ്ക്കു വേണ്ടി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകുന്നത് സി.പി.എം പ്രവര്‍ത്തകനായ അഡ്വ. അരുണ്‍ദാസ് .
സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന് പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയംഗവും സി.പി.എം മലയാലപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവുമാണ് അരുണ്‍ദാസ്. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസില്‍ പത്തനംതിട്ട കോടതിയില്‍ അരുണ്‍ദാസാണ് പാര്‍ട്ടിക്ക് വേണ്ടി ഹാജരാകാറുള്ളത്.
രഹ്നയ്ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് സി.പി.എം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടത്തെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നാണ് രഹ്ന ഫാത്ത്വിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രഹ്നയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
അറസ്റ്റ് ചെയ്തപ്പോള്‍ കൂളായി നിന്നിരുന്ന രഹ്ന എന്നാല്‍ റിമാന്‍ഡ് ചെയ്ത വിവരം അറിഞ്ഞതോടെ പൊട്ടിക്കരയുകയായിരുന്നു. താന്‍ അറിയാതെ ചെയ്തതാണെന്നും ഇനി ഇത്തരം പ്രവര്‍ത്തികള്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും രഹ്ന കരഞ്ഞുപറഞ്ഞു. ജയിലിലെത്തിയ രഹ്നയെ കൂകി വിളിച്ചാണ് സഹതടവുകാര്‍ എതിരേറ്റത്. .


