കൊച്ചി: ശബരിമല വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി ബിജെപി തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാര സമരമിരിക്കുക. 15 ദിവസത്തേക്കാണ് സമരെന്നും ശ്രീധരന് പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരായ കേസ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം അഞ്ച് മുതല്‍ പഞ്ചായത്ത് തലത്തില്‍ ഭക്തജന സദസുകള്‍ സംഘടിപ്പിക്കും. പന്തളം കൊട്ടാരം, തന്ത്രി കുടുംബം, ശബരിമല കര്‍മ്മസമിതി തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. സമരം സര്‍ക്കാരിനെതിരെയാണെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഓരോ ദിവസത്തിന്റെയും ചുമതല ഓരോ ജില്ലകള്ക്കായിരിക്കുമെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.