കൊച്ചി: കളമശേരി സ്ഫോടനത്തില്‍ മരിച്ച ലിബിനയുടെ(12) മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കി. അച്ഛന് പ്രദീപും ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഏറ്റുവാങ്ങിയത്.
കുട്ടി പഠിച്ചിരുന്ന നീലീശ്വരം എസ്എന്‍ഡിപി സ്കൂളില്‍ രാവിലെ 10.30ന് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. മലയാറ്റൂര്‍ കോടനാട് പാലത്തിനു സമീപമുള്ള വാടകവീട്ടില്‍ എത്തിക്കും. തുടര്‍ന്ന് കൊരട്ടി യഹോവാ സാക്ഷികളുടെ സെമിത്തേരിയില്‍ 3.30ന് മൃതദേഹം സംസ്കരിക്കും.
കളമശേരി സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിബിനയുടെ അമ്മ സാലിയും സഹോദരന് പ്രവീണും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. മറ്റൊരു സഹോദരന് രാഹുലും പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.


