ഡല്‍ഹി: ചര്‍ച്ചകള്‍ക്ക് യെമനിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യം ഒരുക്കണം ; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നിമിഷപ്രീയയുടെ മാതാവ്.നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്ക് യെമനിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയുടെ ഹര്‍ജി . ഡല്‍ഹി ഹൈക്കോടതിയെയാണ് അവര്‍ സമീപിച്ചത്.
യെമന്‍ പൗരനെ കൊന്നകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. ഒത്തുതീര്‍പ്പിനായുള്ള ശ്രമങ്ങളും കോടതി നടപടികളും പുരോഗമിക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് പുരോഗതിയുണ്ടായിരുന്നില്ല. ദയാധനം നല്കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുന്നു.