ഇസ്രയേല്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നാളെ ടെല്‍ അവീവ് സന്ദര്‍ശിക്കും.ഗാസയിലേക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനായുള്ള പദ്ധതികള്‍ അമേരിക്കയും ഇസ്രായേലും ആലോചിക്കുന്നതായും ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുദ്ധ ഭൂമിയില്‍ നിന്ന് സാധാരണ ജനങ്ങളെ മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അതേസമയം ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ മാനുഷിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന റഷ്യന്‍ പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ പാസാക്കാനായില്ല.

