മൂവാറ്റുപുഴ: ആഗസ്ത് 15ന് ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടത്തുന്ന സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐഐ ജില്ല കാല്‍നട ജാഥ മൂവാറ്റുപുഴയില്‍ പര്യടനം നടത്തി. വാഴക്കുളത്ത് നിന്ന് തുടങ്ങിയ ജാഥ സിപിഎം ജില്ല സെക്രട്ടറിയറ്റ് അംഗം പി ആര് മുരളീധരന് ഉദ്ഘാടനം ചെയ്തു. അഷിന്ത ബൈജു അധ്യക്ഷയായി.
ആവോലി, ആനിക്കാട്, അടൂപ്പറമ്പ് പര്യടനം നടത്തി മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ജംഗ്ഷനില്‍ എത്തിയ ജാഥയെ മന്ത്രി പി രാജീവ് അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ആശ്രമം ബസ് സ്റ്റാന്റ്, ആരക്കുഴ കവല, മൂവാറ്റുപുഴ കെഎസ്ആര്‍ടിസി പര്യടനം നടത്തി കച്ചേരിത്താഴത്ത് എത്തിയ ജാഥയെ സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി എല്‍ദോ എബ്രാഹം അഭിവാദ്യം ചെയ്തു.തുടര്‍ന്ന് നെഹൃ പാര്‍ക്ക്, വാഴപ്പിള്ളി, പുളിഞ്ചോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് പേഴയ്ക്കാപ്പിള്ളി പായിപ്ര കവലയില്‍ സമാപിച്ചു. സമാപന യോഗം ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം എ റിയാസ് ഖാന് അധ്യക്ഷനായി. ജാഥ സ്വീകരണ കേന്ദ്രങ്ങളില്‍ കെ പി രാമചന്ദ്രന് ,കെ ടി രാജന്, എം കെ മധു, ഫെബിന് പി മൂസ,പിയു ജോമോന് ജിയോ പയസ്,ജാഥ ക്യാപ്റ്റന്‍ അനീഷ് എം മാത്യൂ, വൈസ് ക്യാപ്റ്റന്‍ അനില ഡേവിഡ്, ജാഥ മാനേജര്‍ നിഖില്‍ ബാബു എന്നിവര്‍ സംസാരിച്ചു


