കോട്ടയം: കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിണത്തീല് മെഡിക്കല്‍ ലാബുകളിലെ പരിശോധന നിരക്കുകളില്‍ ഏകീകൃത തുക ഏര്‍പ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമായി. ലാബുകളില്‍ തോന്നുംപടിയാണ് ഫീസ് ഈടാക്കുന്നത്. ഇതേകുറിച്ച് ചോദിക്കാനും പറയാനും ആരോഗ്യവകുപ്പില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്ല. ഇവരില്‍ ചിലരുടെ പിന്തുണയോടെയാണ് സ്ഥാപനങ്ങളില്‍ അമിത ഫീസുകള്‍ ഈടാക്കുന്നത്. പരിശോധന നിരക്കുകളില്‍ ഏകീകരണം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.
കേരളത്തിലെ സര്‍ക്കാര്‍ ലാബുകളെ നശിപ്പിക്കാന്‍ കൂണ്പോലെയാണ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയ്ക്ക് പല ലാബുകളിലും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ലാബുകള്‍ തമ്മിലുള്ള കിടമത്സരങ്ങളില്‍ ഡോക്ടര്‍മാര്‍ ലാബുകളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണ് എന്നുള്ള ആരോപണങ്ങള്‍ പലകോണുകളില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ലാബ് പരിശോധനകള്‍ക്ക് ഏകീകൃത തുക നിശ്ചയിച്ചിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
പല ലാബുകളില്‍ വേണ്ടത്ര പരിശോധന സൗകര്യങ്ങളോ, വിദഗ്ദ്ധ പരിശീലനം ലഭിച്ച ലാബ് ടെക്നീഷ്യന് മാരോ ഇല്ലെതെയാണ് പ്രവര്‍ത്തനം. ലാബ് ടെക്നീഷ്യന് മാരുടെ യോഗ്യത പരിശോധിക്കാന്‍ കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കീഴില്‍ വിഭാഗമില്ലാത്തതാണ് വ്യാപകമായി കൂണ് പോലെ ലാബുകള്‍ കേരളത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കീഴില്‍ ജോലി ചെയ്ത വിരമിച്ച പലരും അന്യസംസ്ഥാനങ്ങളില്‍ നിന്നും മെഡിക്കല്‍ ലാബ് നടത്തുവാനുള്ള യോഗ്യത രേഖകള്‍ കരസ്ഥമാക്കി യാണ് ലാബുകള്‍ നടത്തുന്നത്്. ഇവിടെ ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്തിതക്കുന്ന നിരവധി ലാബുകളാണ് ഉള്ളത്. അത്തരം സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയില്ല.


