കോട്ടയം: എം സി റോഡില്‍ ചിങ്ങവനത്ത് കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. മൂലംകുളം സ്വദേശി ജേക്കബ് (65) ആണ് മരിച്ചത്. ഞാലിയാകുഴി- ചിങ്ങവനം റോഡില്‍ നിന്നും എം സി റോഡിലേക്ക് പ്രവേശിച്ച ജേക്കബിന്റെ സ്കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു.
ബസിന്റെ ടയര്‍ ജേക്കബിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ ഹരിദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.


