കൂത്തുപറമ്പ്: മുറിവില്‍ മരുന്നുവെച്ച് കെട്ടാനായി ആസ്പത്രിയിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് പേരാവൂരിലെ കൊച്ചുകണ്ടത്തില്‍ ഡാനിയേലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുറിവില്‍ മരുന്നുവെച്ച് കെട്ടുന്നതിനിടെ ഡാനിയേല്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ചയാണ് ഡാനിയേലിനെ അറസ്റ്റ് ചെയ്തത്.


