മൂവാറ്റുപുഴ : അടിസ്ഥാന മൂല്യങ്ങള്‍ അവഗണിക്കപ്പെടുന്നതും, പലപ്പോഴും പാടെ നിരാകരിക്കപ്പെടുന്നതും നീതിനിഷ്ഠയോടെ സമൂഹം തിരിച്ചറിയണമെന്ന് തത്ത്വമസി പുരസ്കാര ജേതാവ് പ്രൊഫ.എം.പി.മത്തായി പറഞ്ഞു.മൂവാറ്റുപുഴ സിറ്റിസണ്‍സ് ഡയസ് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുരകയായിരുന്നു അദ്ധേഹം. ഈശ്വരന് തന്നില്‍തന്നെ കുടികൊള്ളുന്നു എന്ന പരമമായ സത്യമാണ് തത്ത്വമസിയിലൂടെ ഉദ്ഘോഷിക്കപ്പെടുന്നത്. ഡോ.സുകുമാര്‍ അഴീക്കോടിന്റെ കാഴ്ചപ്പാടുകളും ഉപദേശങ്ങളുംകലുഷമായ ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
റോയല്ഹോട്ടല് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡയസ് ചെയര്മാന് പി.എസ്.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഗാന്ധിജിയുടെ പ്രപഞ്ച വീക്ഷണവും ജീവിതസന്ദേശങ്ങളും പ്രചരിപ്പിക്കുന്നതു ജീവിത ദൗത്യമായി ഏറ്റെടുത്തിട്ടുള്ള പ്രൊഫ.എം.പി.മത്തായിയുടെ ബഹുമുഖ വ്യക്തിത്വം സ്വന്തം നാടായ മുവാറ്റുപുഴയില്‍ ഇനിയും വേണ്ടവിധം അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നില്ല എന്ന് അദ്ദേഹം പഞ്ഞു. ഗ്രന്ഥകാരന്, പരിഭാഷകന്,പ്രഭാഷകന്‍,പരിസ്ഥിതിക്കും സമാധാനത്തിനുമുള്ള പോരാട്ടങ്ങളില്‍ മുന്നിരക്കാരന് എന്നിങ്ങനെ അദ്ദേഹത്തിന്റെ മികച്ചരാഷ്ട്രസേവനവഴികള് മഹത്തരമാണ്.
മുനി.ചെയര്മാന് പി.പി.എല്‍ദോസ്, പ്രതിപക്ഷ നേതാവ്് ആര്.രാകേഷ്, അഡ്വ.എന്രമേശ്, ഡോ.ഫാദര്‍ ആന്റണി പുത്തന്‍കുളം, പായിപ്രദമനന്, ജിനീഷ്ലാല്‍ രാജ്, അസീസ് കുന്നപ്പിള്ളി, പി.ബി.ജിജിഷ്, പി.എന്‍ പി.ഇളയത്, ജയകുമാര്‍ വാഴപ്പിള്ളി, ടി.എസ്.മുഹമ്മദ്, പായി പ്രകൃഷ്ണന്, പി.എ.അബ്ദുല്‍ റസ്സാക്ക് എന്നിവര്‍ സംസാരിച്ചു .