തൃശൂര്‍: ബിഷപ്പുമാരുടെ അഭിപ്രായം വ്യക്തിപരം മാത്രമാണ്. സമൂഹത്തിന്റെ പൊതുനിലപാടായി ഇതിനെ കാണേണ്ടതില്ലെന്നും ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രസനാധിപന് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. ഗോധ്ര കലാപകാലത്ത് കന്യാസ്ത്രീളേയും വൈദികരേയും നഗ്നരായി തെരുവിലൂടെ വലിച്ചിഴച്ചത് ക്രൈസ്തവര്‍ മറക്കില്ല. ഈസ്റ്റര്‍ ദിനത്തില്‍ മോദി പളളി സന്ദര്‍ശിച്ചത് അപഹാസ്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങളെ ചെറുക്കാന്‍ തയ്യാറാകാത്തത് വിചാരധാരയെ സാധൂകരിക്കുന്നതിനാലാണെന്നും ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ വിമര്‍ശിച്ചു.
ഓര്‍ത്തഡോക്സ് സഭ അദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓര്‍ത്തഡോക്സ് സഭ അദ്ധ്യക്ഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിജെപിയുടെ നിശബ്ദ പിന്തുണ അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞിരുന്നു.
ബിജെപിയെ പിന്തുണച്ചുകൊണ്ട് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും, ഓര്‍ത്തഡോക്സ് സഭ കുന്നംകുളം മൊത്രോപ്പൊലീത്ത ?ഗീവര്‍?ഗീസ് മാര്‍ യൂലിയോസ്, സീറോ മലബാര്‍ സഭാദ്ധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രം?ഗത്തെത്തിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ബിജെപിയുടെ ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ല എന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയ്ക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തെത്തിയിരുന്നു.


