പാലക്കാട്: വാഷിംഗ് മെഷീനില്‍ നിന്നും ഷോക്കേറ്റ് വീണ് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മരിച്ചു. പാലക്കാട് പട്ടാമ്പി ലിബര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന് മഹേഷ്(29) ആണ് മരിച്ചത്. വാഷിംഗ് മെഷീന്റെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്.