ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഓശാന ഞായര്‍. വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം കുറിക്കും. യേശു കഴുതപ്പുറത്ത് ജറുസലേമിലേക്ക് പോയതിന്റെ ഓര്മ പുതുക്കുന്നതാണ് ഓശാന ആഘോഷം.. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കുര്‍ബാനയും കുരുത്തോല പ്രദിക്ഷിണവും നടക്കും.
ക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ഓര്‍മ്മ പുതുക്കുന്നതാണ് ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസിള്‍ക്ക് പ്രാര്‍ത്ഥനാ ദിനങ്ങളാണ്.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന ശുശ്രൂഷയ്ക്ക് ബസേലിയോസ് ക്ലീമ്മീസ് ബാവയും പാളയം പള്ളിയില്‍ നടക്കുന്ന ശുശ്രൂഷയ്ക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും കാര്‍മികത്വം വഹിച്ചു.