മുവാറ്റുപുഴ: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസര്‍ച്ചും മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് കൊച്ചി, തൃപ്പുണിത്തുറ, ഗ്രേറ്റര്കൊച്ചി, മലനാട് എന്നി ബ്രാഞ്ചുകളും സംയുക്തമായി അന്നൂര്‍ ഡെന്റല്‍ കോളേജില്‍ വെച്ച് ‘വദനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്തുക’ എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന പ്രവൃത്തി പരിചയശാല സംഘടിപ്പിച്ചു.
ഇരുനൂറില്‍ പരം ദന്ത ഡോക്ടര്‍മാര്‍ പങ്കെടുത്ത ശില്പശാലയില് അന്നൂര്‍ ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജിജു ജോര്‍ജ് ബേബി ക്യാന്‍സര്‍ ചികില്‍സ വിദഗ്ദ്ധമ്മാരായ ഡോക്ടര്‍ മോനി കുര്യാക്കോസ്, ഡോക്ടര്‍ ദീപു ജോര്‍ജ് , ഡോക്ടര്‍ സംസം സണ്ണി, ഡോക്ടര്‍ പ്രിയ തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ശില്പശാലയില് പങ്കെടുത്ത ഏവര്‍ക്കും പഞ്ച്ബയോപ്സി, നിര്‍മ്മിതബുദ്ധി കേന്ദ്രികൃത ഓട്ടോഫ്ലുറസെന്സ്ടെസ്റ്റ്, ബ്രഷ്ബയോപ്സി എന്നിവയില്‍ പരീശീലനം നല്കി .