സന്നിധാനം:പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായികേന്ദ്രസേന സന്നിധാനത്ത് ശുചീകരണംനടത്തുന്നു. ദ്രുതകർമ്മസേനയുടെയും(ആർഎഎഫ്)ദേശീയദുരന്തനിവാരണസേനയുടെയും(എൻഡിആർഫ്) അംഗങ്ങൾ ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും ശുചീകരിക്കുകയാണ്.
കേരള പൊലീസും, അയ്യപ്പ സേവാ സമാജവും, വിശുദ്ധിസേനാ പ്രവർത്തകരും തീർഥാടകരും മറ്റ് സന്നദ്ധ പ്രവർത്തകരും കേന്ദ്ര സേനകൾക്കൊപ്പം ശുചീകരണത്തിൽ പങ്കാളികളായി. ആർ.എ.എഫിന്റെ ഡെപ്യൂട്ടി കമാൻഡന്റ് ദിനേശിന്റെ നേതൃത്വത്തിൽ 60 പേരും, എൻ.ഡി.ആർ.എഫ്. ഡപ്യൂട്ടി കമാൻഡന്റ് ജി.വിജയന്റെ നേതൃത്വത്തിൽ 30 പേരുമാണ് ശുചീകരണം നടത്തുന്നത് .
2012 മുതൽ മുടങ്ങാതെ സന്നിധാനത്തെ ശുചീകരണ ജോലികളിൽ തങ്ങൾ പങ്കാളികളാണെന്ന് എൻ.ഡി. ആർ.എഫ്.ഡപ്യൂട്ടി കമാൻഡൻറ് ജി.വിജയൻ പറഞ്ഞു. അന്നൊക്കെ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ധാരാളമായി സന്നിധാനത്തും പരിസരത്തും ഉണ്ടാകുമായിരുന്നു. ഇപ്പോൾ ഭക്തർ കൂടുതൽ ശ്രദ്ധാലുക്കൾ ആണ്. സന്നിധാനത്തെ മാലിന്യത്തിന്റെ അളവിൽ കുറവ് വന്നിട്ടുണ്ടെന്നും ജി. വിജയൻ പറഞ്ഞു.


