യൂത്ത് കോണ്‍ഗ്രസ് രക്ത സാക്ഷിയായ ഷുഹൈബിന്റെ അഞ്ചാമത് രക്തസാക്ഷി ദിനം അലങ്കോല പെടുത്തിയത് പോലീസിലെ മാര്ക്സിസ്റ്റ്കാര് ആണെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ. ആവശ്യപ്പെട്ടു. രായമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണ സമ്മേളനത്തില്‍ പോലീസ് കൂട്ടമായി വന്ന് തടസപ്പെടുത്തുകയും, പ്രവര്‍ത്തകരെ അറസ്റ്റ് ചെയിതു നീക്കുകയും ചെയ്തു ഇത് പോലീസിന്റെ കാടത്തമാണെന്ന് എംഎല്‍എ. പറഞ്ഞു.
ഞായരാഴ്ച വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് രായമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലമുറിയില്‍ ഒരു സ്വകാര്യ സ്ഥലത്ത് മണ്ഡലം സമ്മേളനം നടക്കുമ്പോള്‍ ഉല്‍ഘടകന്‍ ആയിരുന്ന എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ എത്തുന്നതിനു മുന്നേ പോലീസ് എത്തുകയും മുഖ്യമന്ത്രി കടന്ന് പോകുന്നതിനാല്‍ അടിയന്തരമായി യോഗം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ അനുസ്മരണ സമ്മേളനം ഉല്‍ഘടനം കഴിഞ്ഞതിനു ശേഷം അവസാനിപ്പിച്ചു കൊള്ളാമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയെങ്കിലും എ എസ് പി യുടെയും സി ഐ യുടെയും നേതൃത്വത്തില്‍ എത്തിയ ഇരുന്നൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ് ചെയ്യുകയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് അരിക്കലിനെ മര്‍ദ്ധിച്ചതായും നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. തുടര്‍ന്ന് എം എല്‍ എ പോലീസുമായി സംസാരിക്കുകയും അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ ഉടനെ വിട്ട് അയക്കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടി നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബേസില്‍ കളരിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലിന്റോ പി അന്റു ബ്ലോക്ക് പ്രസിഡന്റ് കുര്യന് പോള്‍ ജില്ലാ സെക്രട്ടറിമാരായ ബിനോയ് അരീക്കല്‍ , ചെറിയാന് ജോര്‍ജ് , കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് പൂണെലില് മണ്ഡലം പ്രസിഡന്റ് കെ വി ജെയ്സണ്‍, ലൈജു, കെ വി പോളച്ചന്,കെ വി ഷാ, കെ വി എല്‍ദോ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജിജോ, യേശുദാസ്, ജെലിന്, വിജു, ഫെബിന്, അജീഷ് വട്ടക്കാട്ടുപാടി, ജോമി,സിജോ, രാകേഷ്,മുബാസ്,ഫിനാസ്, തുടങ്ങിയവര്‍ സംസാരിച്ചു..


