സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമര്‍ശിച്ച് നടന് ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്.
‘ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡുകള്‍ക്ക് വേണ്ടിയും ധന- സമയ- ഊര്‍ജ്ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന് പദവി ലക്ഷ്യം വെയ്ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ്’ എന്ന് ചിന്താ ജെറോമിന്റെ ശമ്പള വര്‍ദ്ധനവിനെ പരിഹസിച്ച് ജോയ് മാത്യു ഫേയ്സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നല്കാന് സര്‍ക്കാര്‍ തീരുമാനമായിരുന്നു. പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി ആറ് ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്. 2016ല്‍ ചിന്ത ജെറോം ചുമതലയേല്‍ക്കുമ്പോള്‍ ശമ്പളം അന്‍പതിനായിരം രൂപയായിരുന്നു.
2018 മെയ് മാസം കമ്മീഷന് ചട്ടം രൂപീകരിച്ചപ്പോള്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നല്‍കണമെന്ന് ചിന്ത ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പും യുവജനക്ഷേമവകുപ്പും ആദ്യം നിരസിക്കുകയായിരുന്നു. വീണ്ടും ധനവകുപ്പിനെ അപേക്ഷയുമായി സമീപിച്ചപ്പോഴാണ് 11 മാസത്തെ കുടിശ്ശിക നല്‍കാനുള്ള പ്രത്യേക തീരുമാനം എടുത്തത്.


