സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക നല്കാന് സര്‍ക്കാര്‍ തീരുമാനം. പതിനൊന്ന് മാസത്തെ ശമ്പള കുടിശ്ശികയായി അഞ്ചര ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്. 2016ല്‍ ചിന്ത ജെറോം ചുമതലയേല്‍ക്കുമ്പോള്‍ ശമ്പളം അന്‍പതിനായിരം രൂപയായിരുന്നു. 2018 മെയ്യില്‍ കമ്മീഷന് ചട്ടം രൂപീകരിച്ചപ്പോള്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി.
മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നല്‍കണമെന്ന് ചിന്ത ജെറോ ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പും യുവജനക്ഷേമവകുപ്പും ആദ്യം നിരസിക്കുകയായിരുന്നു. വീണ്ടും ധനവകുപ്പിനെ അപേക്ഷയുമായി സമീപിച്ചപ്പോഴാണ് 11 മാസത്തെ കുടിശ്ശിക നല്‍കാനുള്ള പ്രത്യേക തീരുമാനം എടുത്തത്.
കുടിശ്ശിക അനുവദിക്കണമെന്ന ചിന്തയുടെ അപേക്ഷ നിരസിക്കണമെന്ന ധനവകുപ്പിന്റെയും യുവജനക്ഷേമവകുപ്പിന്റെയും ഉത്തരവുകള്‍ തിരുത്തിയാണ് പുതിയ തീരുമാനം. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ സര്‍ക്കാര്‍ നിരന്തരമായി ആവശ്യപ്പെടുമ്പോള്‍ ചിന്തയുടെ അപേക്ഷയില്‍ ധനമന്ത്രിയാണ് പണം അനുവദിക്കാനുള്ള തീരുമാനമെടുത്തത്.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷന് അധ്യക്ഷക്ക് വന്‍തുകയുടെ ശമ്പളകുടിശ്ശിക നല്‍കുന്നത്. കുടിശ്ശിക അനുവദിച്ച് ഉത്തരവിറേക്കണ്ടത് യുവജനക്ഷേമ വകുപ്പാണ്. ഇതിനിടെ ചിന്തക്ക് മുന്‍പ് യുവജനകമ്മീഷന് അധ്യക്ഷനായിരുന്ന കോണ്‍ഗ്രസ് നേതാവ് ആര്‍വി രാജേഷും ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കോടതി അനുകൂല ഉത്തരവാണ് നല്‍കിയത്. രാജേഷിനും കുടിശ്ശിക അനുവദിക്കുന്നതും ധനവകുപ്പിന്റെ പരിഗണനയിലാണ്.


