നോട്ട് നിരോധനം ശരിവെച്ചസുപ്രീം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബിജെപിയുടെ തൊലിക്കട്ടി അപാരമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടി. സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയി. 15 ലക്ഷം കോടി വരുമാനം ഇല്ലാതായി. 52 ദിവസം സമയം നല്‍കിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ്. മോഡിയെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യണം. മറിച്ചൊരു വിധി പ്രതീക്ഷിക്കാന്‍ മാത്രം ആരും നിഷ്കളങ്കരല്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം ശരിവെച്ച സുപ്രിംകോടതി വിധിയോട് പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നോട്ട് നിരോധനത്തില്‍ സുപ്രിം കോടതി വിധിയില്‍ ഭിന്ന വിധിയും ഉണ്ട്. സുപ്രിം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങള്‍ മാത്രമാണ്. മുന്നൊരുക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല. വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്. നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.വിധി ഒരു അക്കാദമിക് എക്സര്‍സൈസ് മാത്രമാണ്. സാമ്പത്തികമായി നോട്ട് നിരോധനം രാജ്യത്തെ തകര്‍ത്തു. ഇനി അത്തരം നടപടികള്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് നോട്ട് നിരോധനം സാധുവെന്ന് സുപ്രിംകോടതി വിധിച്ചത്. നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആര് ഗവായ് വിധിപ്രസ്താവത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഉചിതമായിട്ടുള്ള നടപടികള്‍ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാരും കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വിധി പറഞ്ഞപ്പോള്‍ ജസ്റ്റിസ് നാഗരത്ന മാത്രമാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്.


