‘വിജയ നിമിഷത്തില്‍ അമ്മയ്ക്കൊപ്പം’ ലോകകപ്പ് വിജയത്തിന് ശേഷം മെസിയെ കെട്ടിപ്പിടിച്ച് അമ്മ. പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും വിജയ നിമഷത്തെ മെസി എന്നന്നേക്കുമായി അനശ്വമാക്കി.
മൈതാനത്തുണ്ടായിരുന്നവരുടെ നെഞ്ചുനിറയ്ക്കുന്ന കാഴ്ചയായിരുന്നു മെസിയും അമ്മയും തമ്മിലുള്ള വികാര നിമിഷങ്ങള്‍. ലോകത്തെ അത്രമേല്‍ സ്പര്‍ശിക്കുന്ന ആ കാഴ്ചയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.
ഒപ്പം മെസി മക്കളെ മൈതാനത്തേക്ക് ക്ഷണിച്ചു. പിന്നെ മക്കളോടൊത്ത് പ്രിയപ്പെട്ട നിമിഷം. മെസി കുടുംബത്തിനൊപ്പം നില്ക്കുന്ന ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു.
ഡ്രമ്മുമായി മൈതാനത്ത് നടന്ന അഗ്യൂറോ മെസിയുടെ അടുത്തെത്തി. പ്രിയപ്പെട്ടവന് അടുത്തെത്തിയതോടെ ആഘോഷം ഇരട്ടിയായി. പിന്നെ ലോകകപ്പിലെ ചുംബനം. ഒടുവില്‍ ആ സ്വര്‍ണ്ണക്കപ്പ് കൈയ്യിലേന്തി ലോകത്തിന് മുന്നില്‍ അഭിമാനമായി ഒരേയൊരു മെസി.