അടിസ്ഥാനപരമായി ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് ബിനോയ് വിശ്വം. വര്‍ഗീയമായ ചില ചാഞ്ചാട്ടങ്ങള്‍ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്ഐ പോലെ വര്‍ഗീയ പാര്‍ട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇപ്പോള്‍ ലീഗിനെ മുന്നണിയില്‍ എടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അപക്വമാണെന്നും അദ്ദേഹം.
മുസ്ലിം ലീഗിന്റെ ചില നിലപാടുകള്‍ മതനിരപേക്ഷതയ്ക്ക് അനുകൂലമാണെന്നും ഇടതുമുന്നണി ആരുടെ മുന്നിലും വാതിലടച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏകസിവില്‍ കോഡ്, വിഴിഞ്ഞം, ഗവര്‍ണര്‍ വിഷയങ്ങളില്‍ ലീഗ് കോണ്‍ഗ്രസിനെ തിരുത്തിയിട്ടുണ്ട്. ലീഗിനെ കുറിച്ച് പറഞ്ഞത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിനെ യു.ഡി.എഫില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ യു.ഡി.എഫില്‍ ഭിന്നതയുണ്ടാക്കാനുള്ള നീക്കം നടക്കില്ലെന്ന് വി.ഡി സതീശനും മറുപടി നല്‍കിയിരുന്നു. എംവി ഗോവിന്ദന് പറഞ്ഞത് രാഷ്ട്രീയ യാഥാര്‍ഥ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളും പ്രതികരിച്ചിരുന്നു.