ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 41 കേസുകള്‍ പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. പൊലീസ് എടുത്ത നിസാര കേസുകള്‍ പിന്‍വലിക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചത്. ആകെ 2656 കേസുകളാണ് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്.
93 കേസുകള്‍ പിന്‍വലിക്കാന്‍ നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുവാന്‍ ഒരു വര്‍ഷം മുന്‍പ് തീരുമാനമെടുത്തെങ്കിലും നടപടിയുണ്ടായില്ല. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ നടത്തിയ പ്രതിഷേധത്തില്‍ നിരവധി കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
തുടര്‍ന്ന്, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം, മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കം എന്നീ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍, ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ ഒഴികെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിസാര കേസുകളുടെ പേരില്‍ വര്‍ഷങ്ങളായി കോടതി കയറിയിറങ്ങുകയാണ് സ്ത്രീകളും യുവാക്കളും അടക്കമുള്ളവര്‍. കേസ് നിലവിലുള്ളതിനാല്‍ പലര്‍ക്കും ജോലി ചെയ്യുന്നതിനും വിദേശത്തേക്ക് പോകുന്നതിനും തടസമുണ്ടായിരുന്നു


