മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് മൂവാറ്റുപുഴ താലൂക്ക് സമ്മേളനവും കുടുംബ സംഗമവും 2018 നവംബര്‍ 15-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് മൂവാറ്റുപുഴ ഭാരത് ടൂറിസ്റ്റ് ഹോമില്‍ വച്ച് നടക്കും. സമ്മേളനത്തില്‍ താലൂക്ക് പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷനാകും. താലൂക്ക് ജോയിന്റ് സെക്രട്ടറി ശങ്കര്‍ ടി. ഗണേഷ്, കെ.എം. അബ്ദുള്‍ സലാം എന്നിവര്‍ അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിക്കും. എം.എല്‍.എ. എല്‍ദോ എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എസ്.ബി.എ. സംസ്ഥാന പ്രസിഡന്റ് കെ.ഇ. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും.ജില്ലാപ്രസിഡന്റ് കെ.എന്‍. അനില്‍ ബിശ്വാസ്, ജില്ലാ സെക്രട്ടറി കെ.എ. ശശി എന്നിവര്‍ സംഘടനാറിപ്പോര്ട്ടിംഗ് നടത്തും. താലൂക്ക് സെക്രട്ടറി എം.ജെ. അനു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ കെ.എച്ച്. റഷീദ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കും.സ്വാഗത സംഘം സെക്രട്ടറി വി.എ. ഷക്കീര്‍ സ്വാഗതവും
താലൂക്ക് വൈസ് പ്രസിഡന്റ് കെ.ആര്. മനോജ് നന്ദിയും പറയും.
നവംബര്‍ 15 വ്യാഴാഴ്ച മൂവാറ്റുപുഴ താലൂക്കിലെ മുഴുവന്‍ അംഗീകൃത ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും


