ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവര്‍ത്തി വലിയ ഭരണഘടനാ പ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കാണാത്ത ബില്‍ ഒപ്പിടില്ലെന്ന് പറയുന്നതില്‍ മുന്‍വിധിയുണ്ട്. വാര്‍ത്താ സമ്മേളനം ഗവര്‍ണറെ തുറന്നു കാട്ടുന്നതായിയെന്നും എം ബി രാജേഷ് വിമര്‍ശിച്ചു.
ഗവര്‍ണറുടെ പ്രതികരണം കേരളം ഗൗരവത്തിലെടുത്തില്ല. തമാശയായാന്ന് കണ്ടത്. എന്നാല്‍ ഇന്നലത്തെ നടപടി അസാധാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ കുറച്ച് പെണ്‍കുട്ടികളും 90 വയസുള്ള ഇര്ഫാന് ഹബീബും ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
വാര്‍ത്താ സമ്മേളനം ഗവര്‍ണറെ തുറന്നു കാട്ടുന്നതാണെന്ന് പറഞ്ഞ എം ബി രാജേഷ്, ഇന്നലത്തെ അദ്ദേഹത്തിന്റെ ചെയ്തത് വലിയ ഭരണഘടന പ്രശ്നത്തിലേക്ക് നയിക്കുമെന്നും കുറ്റപ്പെടുത്തി. ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്എസ് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.


