ട്രെയിനിനുള്ളില്‍ നിന്ന് ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ കുടുക്കി യാത്രക്കാര്‍. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനല്‍ വഴി മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവാണ് പിടിയിലായത്. യാത്രക്കാര്‍ കൈപിടിച്ചു വെച്ചതോടെ 15 കിലോമീറ്ററോളം നീണ്ട സാഹസിക സവാരിക്ക് ശേഷം കള്ളനെ പൊലീസിന് കൈമാറി.
റെയില്‍വേ പാളങ്ങളില്‍ പതിയിരുന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളില്‍ നിന്നും സാഹസികമായി മൊബൈല്‍ മോഷ്ടിക്കുന്ന സ്പൈഡര്മാന് മോഷ്ടക്കള്‍ ബിഹാറിലെ ബെഗുസറയില് പ്രസിദ്ധരാണ്. സമാനമായി മോഷണം നടത്തിയ യുവാവാണ് പിടിയിലായത്.
ബിഹാര്‍ ബെഗുസരായിയിലെ സാഹേബ്പൂര്‍ സ്റ്റേഷനിലാണ് സംഭവം. ബെഗുസരായിയില്‍ നിന്ന് ഖഗാരിയയിലേക്കുള്ള ട്രെയിനിലാണ് മോഷണശ്രമം നടന്നതും കള്ളന് തൂങ്ങിക്കിടന്നതും. സാഹേബ്പൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന്റെ ഒടുവിലുള്ള ബോഗിയിലെ ജനലില്‍ കൂടി കയ്യിട്ട് മൊബൈല്‍ ഫോണ്‍ എടുക്കാനായിരുന്നു മോഷ്ടാവിന്റെ ശ്രമം. ഇതുകണ്ട യാത്രക്കാരന് ജനലിലൂടെ വന്ന കയ്യില്‍ക്കയറി പിടിച്ചു. മറ്റൊരു യാത്രക്കാരന് മോഷ്ടാവിന്റെ മറ്റേ കയ്യിലും പിടിച്ചു. ഇതോടെ കള്ളന് പെട്ടു.
സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു. മോഷ്ടാവിന്റെ കയ്യില്‍ പിടിച്ച യാത്രക്കാരനെയും ഓടുന്ന ട്രെയിനില്‍ മോഷ്ടാവ് തൂങ്ങിക്കിടക്കുന്നതും വീഡിയോയില്‍ കാണാം. തന്റെ കൈ ഒടിയുമെന്നും മരിച്ചു പോകുമെന്നും കൈ വിടരുതേയെന്നും മോഷ്ടാവ് യാത്രക്കാരനോട് അപേക്ഷിക്കുന്നുണ്ട്.
കള്ളനെയും കൊണ്ട് 15 കിലോമീറ്ററോളം ദൂരം ട്രെയിന്‍ സഞ്ചരിച്ചു. ട്രെയിന്‍ നിര്‍ത്തിയ ശേഷം പ്രതിയെ ഖഗാരിയ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സാഹേബ്പൂര്‍ സ്വദേശിയായ പങ്കജ് കുമാറാണ് പിടിയിലായത്.
Bad day for this thief.
He was trying to snatch mobile but caught in the hands of The Family man 🤣😂 in Samastipur-Katihar Passenger Train
Later he was handed over to Police#Begusarai #Bihar #ViralVideo pic.twitter.com/myS1CY7tXK— Dhiren Patel (@DhirenP66827872) September 15, 2022


