പട്ടാമ്പി വിളയൂരില്‍ യുവാവിന് നേരെ തെരുവുനായ ആക്രമണം. സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തിനിടെ വീണ യുവാവിന് പരിക്കേറ്റു. സാബിത്ത് എന്ന യുവാവിനാണ് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്ന് രാവിലെ തൃശ്ശൂര്‍ കോടന്നൂരില്‍ നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റിരുന്നു. തൃശ്ശൂര്‍ പുത്തന്‍ റോഡ് സ്വദേശി ഫ്രാന്‍സിസിനാണ് പരിക്കേറ്റത്. ഫ്രാന്‍സിസ് സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാന്‍സിസ് വീണു. പരിക്കേറ്റ ഫ്രാന്‍സിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തൃശ്ശൂരില്‍, കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ ഭിന്നശേഷിക്കാരിയായ യുവതി ചികിത്സയില്‍ തുടരുകയാണ്. ഭര്‍ത്താവുമൊന്നിച്ച് സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
മലപ്പുറത്ത് കഴിഞ്ഞ ദിവസം നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചിരുന്നു. മലപ്പുറം ഐക്കരപ്പടി സ്വദേശി സൗരവാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട്പറമ്പ് രാഹുല്‍ ശങ്കറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.