കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തത്ക്കാലം ആശ്വാസം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.
കെഎസ്ആര്‍ടിസിലെ വരവു ചെലവ് കണക്കുകള്‍ പരിശോധിക്കാണമെന്ന് സിഐടിയു. തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ മാനേജ്മെന്റ് നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ സുഗമമായ ഭാവിക്കുള്ള തീരുമാനമെടുത്ത ചര്‍ച്ചയെന്നും നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
12 മണിക്കൂര്‍ തിങ്കള്‍ ഡ്യൂട്ടി രാജ്യത്ത് ഒരിടത്തും നിലവിലില്ല.സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറ്റില്ലെന്ന് നിലപാടെടുത്തെന്ന് ബിഎംഎസ് അറിയിച്ചു. എല്ലാ മാസവും 5 ആം തിയതിക്കുള്ളില്‍ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ടിഡിഎഫ് നേതാക്കള്‍ ചര്‍ച്ചക്ക് ശേഷം വ്യക്തമാക്കി.


