മുവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കൂരിക്കാവ് അംഗന്‍വാടിയില്‍ ഓണാഘോഷങ്ങള്‍ നടന്നു. ആഘോഷ പരിപാടികള്‍ വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ഷൈല ടീച്ചര്‍ അഗണവാടി ആയ അംബിക, ഫാമിലി കൗണ്‍സിലര്‍ ഹസീന എം എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കുട്ടികളും രക്ഷിതാക്കളും കൂടി പൂക്കളം ഇട്ടു. കുട്ടികളുടെ കസേര കളി, ഓണ പാട്ട് തുടങ്ങി നിരവധി കളികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കുള്ള വിപുല ഓണസദ്യയും രക്ഷകര്താക്കളുടെ നേതൃത്വത്തില്‍ നടന്നു.


