തിരുവനന്തപുരം കഠിനംകുളത്ത് കോണ്‍വെന്റിന്റെ മതില് ചാടിക്കടന്ന് പെണ്‍കുട്ടികള്‍ക്ക് മദ്യം നല്കി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. കോണ്‍വെന്റില്‍ കയറി മൂന്ന് പെണ്‍കുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്. ഇവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വലിയതുറ സ്വദേശികളായ മേഴ്സണ്, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി കോണ്‍വെന്റിന്റെ മതില് ചാടിക്കടന്ന് അകത്തു കയറിയ പ്രതികള്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലെത്തുകയും മദ്യം നല്കി ഇവരെ പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടികളുടെ പരാതിയിലാണ് കേസ്.
പെണ്‍കുട്ടികള്‍ തന്നെ കോണ്‍വെന്റ് അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.


