കെ-സ്വിഫ്റ്റ് ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് നടപടി. തിരുവനന്തപുരം കോഴിക്കോട് സര്‍വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവര്‍ക്കെതിരെയാണ് നടപടി.
തിരുവനന്തപുരം കാരേറ്റില്‍ വെച്ചാണ് ബസ് പിടിച്ചത്. ഡ്രൈവറായിരുന്ന വയനാട് സ്വദേശി അന്‍വര്‍ സാദിക്കിനെതിരെ കേസെടുത്തു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.