മൂവാറ്റുപുഴ: റോഡില്‍ വീണ് കിടന്നയാള്‍ ദേഹത്ത് കെ.എസ്.ആര്.ടി.സി. ബസ്സ് കയറി മരിച്ചു. ആയവന, കാരിമറ്റം, പാടിശ്ശേരി, ഏലിയാസിന്റെ മകന് ബിനോയിയാണ് മരിച്ചത്. നിര്‍മ്മല സ്കൂളിന് സമീപം വെള്ളിയാഴ്ച്ച രാത്രി 8.30യോടെയാണ് സംഭവം. തൊടുപുഴയില്‍ നിന്നും മൂവാറ്റുപുഴക്ക് വരികയായിരുന്ന കെ എസആര്‍ടിസി ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വഴിയുടെ മധ്യത്തില്‍ വീണുകിടക്കുകയായിരുന്നു ഇയാളുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. കണ്ട് നിന്നവര്‍ ഉടന്‍ തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന് മുമ്പ് ഇയാൾ മദ്യപിച്ച് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ബഹളമുണ്ടാക്കിയിരുന്നതായി അറിയുന്നു.അവിവാഹിതനായ ബിനോയി നാട്ടിലുണ്ടാകാറില്ല. കുറച്ച് കാലം സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു.
മൂവാറ്റുപുഴയില്‍ റോഡില്‍ വീണ് കിടന്ന മധ്യവയസ്കന് കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

