മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഡബ്ല്യു.സി.സി രംഗത്ത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ യൂ ടേണ്‍ എടുക്കുന്നെന്നും പരാതികള്‍ അവഗണിക്കുന്നുവെന്നും ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരന്‍ പറഞ്ഞു. ഇക്കാരണങ്ങളാല്‍ പരാതികള്‍ മുഖ്യമന്ത്രുയെട ഓഫീസിലേക്ക് അയക്കുന്നത് നിര്‍ത്തി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അതായിരുന്നില്ല സ്ഥിതിയെന്നും ദീദി പറഞ്ഞു.
‘ആദ്യമൊക്കെ പരാതികള്‍ക്ക് വിശദമായ മറുപടി ലഭിച്ചിരുന്നു. ഇപ്പോള്‍ പരാതി കിട്ടിയെന്ന അറിയിപ്പ് പോലും വരാതായി. ഡബ്ല്യു.സി.സിക്ക് ഇപ്പോഴും ധാരാളം പരാതികളാണ് കിട്ടുന്നുണ്ടെങ്കിലും ആ പരാതികള്‍ വനിതാ കമ്മീഷനാണ് ഇപ്പോള്‍ കൈമാറുന്നതെന്നും ദീദി പറഞ്ഞു.
നടിയെ ആക്രമണക്കേസ് വിജയിക്കുമെന്ന വിശ്വാസം തീരെ ഇല്ല. തെളിവുകളെ തെളിവുകളായി കാണാന്‍ തയ്യാറാകാത്ത സാഹചര്യം ഐസ്ക്രീം പാര്‍ലര്‍ കേസ് മുതലേ ഉണ്ടെന്നും ദീദി പറഞ്ഞു.


