ഇറാനെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത ഉപരോധമാണ് യു എസ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇറാന് ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ നിര്ത്തിവെയ്ക്കണമെന്നായിരുനന്നു 2015 ലെ ആണവ കരാറിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ പദ്ധതികളുമായി ഇറാന് മുന്നോട്ടുപോകുന്നുവെന്നാരോപിച്ച് കഴിഞ്ഞ മേയില്‍ യു എസ് കരാറില്‍ നിന്നു പിന് വാങ്ങിയിരുന്നു.
കര്‍ശന വ്യവസ്ഥകള്‍ ചുമത്തിയതോടെ ഇറാന് പ്രതിരോധം തീര്‍ത്ത് റഷ്യയും രംഗത്തെത്തി. ഇറാനെ എണ്ണവ്യാപാരത്തില്‍ സഹായിക്കുമെന്നും ഉപരോധം നിയമ വിരുദ്ധമാണെന്നും റഷ്യന്‍ ഊര്‍ജ്ജമന്ത്രി അലക്സാണ്ടര്‍ നൊവാക്ക് വ്യക്തമാക്കി. അമേരിക്കയുടെ നീക്കം ഇറാന്റെ സമ്പത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനെതിരെയുള്ള ഉപരോധം തുടര്‍ന്നാലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന എണ്ണ വാങ്ങാന്‍ അമേരിക്ക അനുമതി നല്‍കിയിട്ടുണ്ട്.