തൃക്കാക്കര നഗരസഭ ചെയര്‍ പേഴ്സണ്‍ അജിതാ തങ്കപ്പന്റെ മകന് ജിതീഷ് തങ്കപ്പന് (29) മരിച്ചു. തൃക്കാക്കര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
ഇന്ന് രാവിലെ 4.30 ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. സംസ്കാരം 12 മണിക്ക് തൃക്കാക്കര മുനിസിപ്പല്‍ സ്മാശാനത്തില്‍ നടക്കും.


