ആലുവ : ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന അപ്പാരൽ പാർക്കിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
സ്വയം തൊഴിൽ മേഖലയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലാ വ്യവസായ കേന്ദ്രം വഴി ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതിയാണ് അപ്പാരൽ പാർക്ക് . പദ്ധതി പ്രകാരം വനിതാ സംരംഭകർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് സബ്സീഡി നൽകും.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റാണി കുട്ടി ജോർജ് പദ്ധതി വിശദീകരണം നടത്തി. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൈന ബാബു, ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. കാസിം ഗ്രാമപഞ്ചായത്ത് അംഗം എം.ബി.മനോഹരൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഷീബ.എസ് നന്ദിയും പറഞ്ഞു


