കാക്കനാട്: ജില്ലാ പഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുുള്ള സ്കൂളുകള്‍ക്ക് ലാബ് ഉപകരണങ്ങള്‍ നല്കുന്ന പദ്ധതികളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മുത്തേടന്‍, ഷാരോണ്‍ പനക്കല്‍, പിഎം നാസര്‍, ഷാന്റി ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ഉപസമിതി ചെയര്മാന് എം.ജെ. ജോമി സ്വാഗതവും സെക്രട്ടറി ജോബി തോമസ് നന്ദിയും പറഞ്ഞു.


