മൂവാറ്റുപുഴ: സംസ്ഥാനത്തെ 2022 ലെ റവന്യൂ അവാര്‍ഡില്‍ മികച്ച വില്ലേജ് ഓഫീസറുടെ പട്ടികയില്‍ ഇടം നേടിയ ജോര്‍ജ് സി. വാളൂരാന്‍ അഭിമാനനേട്ടം. മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് മൂവാറ്റുപുഴ താലൂക്കിലെ വാളകം വില്ലേജ് ഓഫീസര്‍ ജോര്‍ജ് സി വാളൂരാന്‍ ലഭിച്ചു. 2018 ലെ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വരമായ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ നടപടികളും സമയ ക്ലിപ്തതയോടെ പൂര്‍ത്തിയാക്കുകയും ചെയ്തു.
കൃത്യമായ രീതിയില്‍ നികുതി പിരിവും പൂര്‍ത്തിയാക്കി. വില്ലേജ് ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കൃത്യമായി നല്‍കുകയും പൊതുജനങ്ങളുടെ ഏതൊരു ആവശ്യത്തിനും ഏത് സമയത്തും വില്ലേജ് ഓഫീസറുമായി ബന്ധപ്പെടുന്നതിന് യാതൊരു തടസങ്ങളും ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഇതിലൂടെ ജനകീയ വില്ലേജ് ഓഫീസറായി മാറുകയും വില്ലേജ് ഓഫീസിലെ സഹപ്രവര്‍ത്തകരെ സഹകരണവും പിന്തുണയും ഉറപ്പാക്കിയുള്ള പ്രവര്‍ത്തന മികവാണ് ജോര്‍ജ് സി. വാളൂരാന്‍ റവന്യൂ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വാളകം വില്ലേജ് ഓഫീസറായി പ്രവര്‍ത്തിച്ച് വരുന്നു. ഭാര്യ ചാന്ദ്നി ചന്ദ്രന് കോഴിക്കോട് റവന്യൂ വകുപ്പില്‍ ഇന്‍സ്പെക്ടറായി ജോലി ചെയ്ത് വരുന്നു. റവന്യൂ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനില്‍ നിന്നും ജോര്‍ജ് സി. വാളൂരാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.