തിരുവനന്തപുരത്ത് ഗുണ്ടാ സംഘം വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോയി മര്‍ദിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനാണ് മര്‍ദനമേറ്റത്. തലയിലും നെഞ്ചിനും പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനീര്‍, സുല്‍ഫിര്‍ എന്നിവര്‍ ചേര്‍ന്നാണ് മാലിക്കിനെ ആക്രമിച്ചത്.
ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തില്‍ മാലിക്ക് ഉണ്ടെന്ന് ആരോപിച്ചാണ് വാഹനത്തില്‍ തട്ടി കൊണ്ട് പോയി ആക്രമിച്ചത്.
അതേസമയം തുടര്‍ച്ചയായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു.


