തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള യാത്രക്കായി കോവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ്. തുടര്‍ന്ന് യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എടുത്ത RTPCR ന്റെ Result നെഗറ്റീവ് ആയിരുന്നല്ലോ. അത് കൊണ്ട് ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി. ഒരു രക്ഷയുമില്ലെന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയായിരുന്നു മറുപടി.

തുടര്‍ന്ന് അര്‍ധരാത്രി തന്നെ രണ്ടും കല്പിച്ച് നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയ്ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഉടന്‍ നെടുമ്പാശേരിയില്‍ എത്തി. അവിടെയുള്ള ടെസ്റ്റ്് നെഗറ്റീവ്. അങ്ങനെ ഷാര്‍ജയ്ക്ക് പറന്നു. ഒടുവില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ്.
നിലവാരമില്ലാത്ത സ്വകാര്യ കമ്പനികളുടെ ചൂഷണം തുറന്ന് കാട്ടുകയാണ് പ്രാവസലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗള്‍ഫ് നാടുകളില്‍ മരണമടയുന്ന ഇന്ത്യാക്കാരുടെ ഡെഡ് ബോഡികള്‍ നാട്ടിലെത്തിക്കാനുള്ള നമ്മുടെ ഏക ആശ്രയവുമായ അഷ്റഫ് താമരശ്ശേരി തനിക്കുണ്ടായ അനുഭവം വിവരിക്കുന്നത് ഇങ്ങനെ…
രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് ഇന്നലെ (27/12/2021) രാത്രി 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള Air Arabia യുടെ വിമാനത്തില്‍ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പില്‍ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോള്‍ Result postive. താങ്കള്‍ക്ക് നിയമപരമായി യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോള്‍ രാത്രി 11 മണിയായി. 24 മണിക്കൂറിന് മുമ്പ് ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എടുത്ത RTPCR ന്റെ Result നെഗറ്റീവ് ആയിരുന്നല്ലോ. അത് കൊണ്ട് ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി. ഒരു രക്ഷയുമില്ല എന്നതായിരുന്നു മറുപടി. ഗള്‍ഫില്‍ പോയി കൊറോണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഇവിടെത്തെ മെഷീനാണോ കുഴപ്പം എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. സമയം കളയാതെ ഇവിടെ നിന്ന് പൊയക്കോ എന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയും. രണ്ട് മയ്യത്തുകളാണ് എന്റെ വരവും കാത്ത് മോര്‍ച്ചറിയില്‍ കിടക്കുന്നത് എന്ന് ടാക്സി സ്റ്റാന്‍ഡില്‍ നിന്നും ഞാന്‍ ആലോചിക്കുകയായിരുന്നു. തീരെ ഒഴിവാക്കുവാന്‍ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും.

ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിന്റെ കാര്യം പറയുന്നതില്‍ എന്ത് അര്‍ഥം. ഒരു വഴിയും മുന്നില്‍ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് ഒരു ആശയം തോന്നിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്സിയില്‍ നേരെ വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോകുന്ന IX 413 Air india express ന്റെ ടിക്കറ്റ് online ല്‍ എടുക്കുകയും ചെയ്തു. വെളുപ്പിന് 4.45 ന് നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി. അരമണിക്കൂര്‍ കഴിഞ്ഞ് Result വന്നപ്പോള്‍ ഫലം നെഗറ്റീവ്. നോക്കൂ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോള്‍ എന്റെ കോവിഡ് മാറിയോ. വെറും 7 മണിക്കൂര്‍ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാന്‍ കഴിച്ചോ…? പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്. നിങ്ങളുടെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയത് തന്നെയാണ്.
അതുപോലെ നിങ്ങളുടെ മനോഭാവവും. ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടൂ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്ന് ആലോചിക്കണം. ഈ നിലവാരമില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാന്‍ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങള്‍ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് Result postive ആണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ആര് തിരിച്ച് നല്‍കും…?. ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികള്‍ ഇത്തരം കാരൃങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണം……
ഒടുവില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് ആയിരുന്നു.


