അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായി. ശിശുക്ഷേമ സമിതിക്കും സിഡ്ബ്ല്യുസിക്കും വീഴ്ച സംഭവിച്ചതായും വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യ മന്ത്രിക്ക് കൈമാറും. ദത്ത് നടപടി ക്രമങ്ങളില്‍ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍.


