എറണാകുളം: പ്രാദേശിക പ്രത്യേകതകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ പുതിയ കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാന്നെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ഐക്കരനാട് ഗ്രാമ പഞ്ചായത്തില്‍ കര്‍ഷകനായ റോജേഷ് തോമസ് വികസിപ്പിച്ച ഫെറി ട്രാക്ടറര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പി.വി ശ്രീനിജന് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഡോ. ഷീല ഡി. പോള്‍, പാടശേഖര സമിതി പ്രസിഡന്റ് എബ്രഹാം വി പോള്‍, ഐക്കരനാട് കൃഷി ഓഫീസര്‍ മീര ടി.എം എന്നിവര്‍ പങ്കെടുത്തു.


