കൊച്ചി ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് വിദ്യാഭ്യാസം സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള (സിഎഫ്കെ) സംഘടിപ്പിച്ച ഉപഭോക്തൃ സംഗമ സമ്മേളനം ആവശ്യപ്പെട്ടു.
ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനു പകരം സ്ഥിരം ഉപഭോക്തൃ കോടതികള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനിലെ ഒഴിവുകള്‍ യഥാസമയം നികത്താത് മൂലം കേസുകള്‍ കെട്ടിക്കിടക്കുകയാണന്നും യോഗം ചൂണ്ടിക്കാട്ടി.
കോടതികളിലെ ജഡ്ജിമാരെ സുപ്രിം കോടതി നേരിട്ട് തെരഞ്ഞെടുക്കണമെന്നും ഇത്തരം കോടതികളുടെ മേല്‍നോട്ടം ഹൈക്കോടതി നേരിട്ട് നിര്‍വഹിക്കുകയും ചെയ്താല്‍ കോടതികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്ന് സിഎഫ്കെ അഭിപ്രായപ്പെട്ടു.
റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകളില്‍ വ്യാപകമായ തകരാറുകള്‍ സംഭവിക്കുന്നത് മൂലം റേഷന്‍ വിതരണം താറുമാറായിരിക്കുകയാണ്. ഇത് അടിയന്തിരമായി പരിഹരിക്കപ്പെടണമെന്നും സിഎഫ്കെ ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് ചെയര്മാന് കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉപഭോക്തൃ സംഗമം സംസ്ഥാന ചെയര്മാന് കെജി വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എഎം സെയ്ത് വൈസ് ചെയര്മാന് രാമചന്ദ്രന് മുല്ലശ്ശേരി, മനോജ് പട്ടാട്, എം ഏ കുഞ്ഞു മുഹമ്മദ്, ഗഫൂര്‍ റ്റി മുഹമ്മദ് ഹാജി, കുമാരന് അത്താണി, ഫ്രാന്‍സിസ് പിന് ഹീറോ, കെജെ വിന്‍സന്റ്, എന്‍ ഗോപാലകൃഷ്ണന്, ശാന്തകുമാരി വെളിയനാട് എന്നിവര്‍ പ്രസംഗിച്ചു.


