സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു. ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി മുകുന്ദന്. നേതാക്കള്‍ തമ്മില്‍ ഐക്യവും മനപ്പൊരുത്തവുമില്ല. പ്രവര്‍ത്തകര്‍ നിരാശരും നിസ്സംഗരുമായി മാറിയെന്നും പി.പി മുകുന്ദന് വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് കോഴക്കേസ്, കൊടകര കള്ളപ്പണ കേസ് എന്നീ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ കെ സുരേന്ദ്രന് മാറി നില്‍ക്കണമായിരുന്നുവെന്നും ഇതു വരെ പരസ്യമായി ഇക്കാര്യം പറയാതിരുന്നത് കേന്ദ്രത്തിന് താല്പര്യമില്ലാത്തതു കൊണ്ടാണെന്നും മുകുന്ദന് പറഞ്ഞു.
എന്തു കൊണ്ടാണ് കേന്ദ്രം ഇക്കാര്യത്തില്‍ ചിറ്റമ്മനയം എടുക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് കേന്ദ്രത്തിന് ഇ മെയില്‍ അയച്ചതെന്നും പത്രങ്ങളോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചതെന്നും പി.പി മുകുന്ദന് വ്യക്തമാക്കി. ഇനി എന്തു തീരുമാനമാണെങ്കിലും എടുക്കേണ്ടത് കേന്ദ്രമാണെന്നും മുകുന്ദന് പറഞ്ഞു.
ബി.ജെ.പിയിലേക്കുള്ള തിരിച്ചു വരവ് തടയാന്‍ വി മുരളീധരന് ശ്രമിക്കുന്നതിന്റെ കാരണം അറിയില്ലെന്ന് പറഞ്ഞ പി.പി മുകുന്ദന് ഓഫീസില്‍ വിളിച്ചു വരുത്തി കുമ്മനം രാജശേഖരന് അപമാനിച്ചതായും പറഞ്ഞു.


